Webdunia - Bharat's app for daily news and videos

Install App

റെക്കോഡുകൾ നിരവധി, പക്ഷേ കിരീടനേട്ടമില്ല: ആർസിബി നായകനായി കോലിയുടെ നേട്ടങ്ങൾ ഇങ്ങനെ

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (20:41 IST)
ഐപിഎല്ലിൽ ഒരു കിരീടനേട്ടമില്ലാതെയാണ് 9 വർഷത്തെ തന്റെ ആർസിബി നായകന്റെ കുപ്പായം കോലി അഴിച്ചുവെയ്ക്കുന്നത്. 2013ൽ ആർസിബിയ്ക്ക് വേണ്ടി നായകനായ കോലി കളിക്കാരൻ എന്ന നിലയിൽ ഐപിഎല്ലിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ഐപിഎല്ലിലെ നായകനായുള്ള കരിയർ പരിഗണിക്കുമ്പോളൊരു കിരീട നേട്ടമില്ല എന്നത് ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്നതാണ്.
 
എങ്കിലും നായകനെന്ന നിലയിൽ മോശം പ്രകടനമല്ല കോലി നടത്തിയിട്ടുള്ളത്. ആർസിബിയെ നയിച്ച 140 മത്സരങ്ങളിൽ 66 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചപ്പോള്‍ 70 മത്സരത്തിൽ ടീം തോൽവി ഏറ്റു‌വാങ്ങി. നായകനെന്ന നിലയിൽ 140 മത്സരങ്ങളില്‍ നിന്ന് 42.07 ശരാശരിയിൽ 4481 റൺസാണ് കോലി നേടിയത്.
 
2016ലെ ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 81. 08 ശരാശരിയിൽ 152 എന്ന മികച്ച സ്ട്രൈക്‌റേറ്റിൽ 973 റൺസാണ് കോലി അടിച്ചെടുത്തത്. ഇതിൽ നാലു സെഞ്ചുറികളും 7 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 263 റൺസ് ആർസിബി കണ്ടെത്തിയത് കോലിയുടെ നായകത്വത്തിന് കീഴിലാണ്.

മുംബൈ ഇന്ത്യന്‍സിനെതിരേ 235 റണ്‍സും ആര്‍സിബി നേടിയിട്ടുണ്ട്. എന്നാൽ ഐപിഎല്ലിലെ ഏറ്റവും മോശം ടീം സ്കോർ(49) എന്ന റെക്കോഡും കോലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിലാണ്. 2017ൽ കൊൽ‌ക്കത്തയ്ക്കെതിരെയായിരുന്നു നാണക്കേടിന്റെ ഈ റെക്കോഡ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments