Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ഒത്തുക്കളി വിവാദം, സംഗക്കാരയെ 10 മണിക്കൂറോളം ചോദ്യം ചെയ്‌തതിൽ പ്രതിഷേധം

ലോകകപ്പ് ഒത്തുക്കളി വിവാദം, സംഗക്കാരയെ 10 മണിക്കൂറോളം ചോദ്യം ചെയ്‌തതിൽ പ്രതിഷേധം
കൊളംബോ , വെള്ളി, 3 ജൂലൈ 2020 (15:41 IST)
കൊളംബോ: 2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളി ആരോപണത്തെ കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുൻ ശ്രീലങ്കൻ നായകനും ഇതിഹാസ താരവുമായ കുമാർ സംഗക്കാരയെ ചോദ്യം ചെയ്‌തത് തുടർച്ചയായ 10 മണിക്കൂർ.
 
2011ൽ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ശ്രീലങ്ക ഫൈനൽ മത്സരത്തിൽ ശ്രീലങ്കൻ കളിക്കാർ ഒത്തുക്കളി നടത്തിയെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യൽ.
 
ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ അധികൃതര്‍ സംഗക്കാരയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രീലങ്കയിലെ യുവജന സംഘടനയായ സമാഗി തരുണ ബലവേഗയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സെലക്‌ടറും മുൻ താരവുമായ അരവിന്ദ ഡിസിൽവയേയും ശ്രീലങ്കന്‍ താരം ഉപുള്‍ തരംഗയേയും പോലീസ് സംഘം ചോദ്യം ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതൃകയാക്കേണ്ടത് കോഹ്‌ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !