മത്സരത്തിലെ ആദ്യ 10 ഓവറുകളിലെ അശ്രദ്ധയാണ് ഡൽഹിക്കെതിരായ മത്സരത്തിൽ രാജസ്ഥാന് വിനയായതെന്ന് രാജസ്ഥാൻ പരിശീലകനായ കുമാർ സങ്കക്കാര. ഡൽഹി സമർഥമായി ബൗൾ ചെയ്‌തെന്നും രാജസ്ഥാൻ അതിനനുസരിച്ച് ഉയർന്നില്ലെന്നും സങ്കക്കാര പറഞ്ഞു.
ഡൽഹിയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാനായത് നേട്ടമായി. രാജസ്ഥാന്റെ മിഡിൽ, ലോവർ ബാറ്റിങ്ങിനെ പറ്റി എനിക്ക് ആശങ്കയില്ല. ഐപിഎല്ലിന്റെ ആദ്യപാദത്തിൽ പ്രതിസന്ധിയിൽ നിന്നും അവർ കരകയറ്റിയിരുന്നു. അവർ ആ മികവ് ഇനിയും കാണിക്കും.
ക്യാപ്‌റ്റന് ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു കഴിഞ്ഞത്. സഞ്ജു നന്നായി തന്നെ ബാറ്റ് ചെയ്‌തു. സഞ്ജുവിനൊപ്പം നിൽക്കാൻ പാകത്തിൽ ഒരാളെയാണ് വേണ്ടിയിരുന്നത്. അതുണ്ടായില്ല.ക്രിസ് മോറിസും എവിൻ ലൂയിസും പരിക്കിന്റെ പിടിയിലാണ്. സങ്കക്കാര പറഞ്ഞു. അടുത്ത മത്സരത്തിൽ രാജസ്ഥാനിൽ മാറ്റങ്ങൾക്ക് സാധ്യതയുള്ളതായും സങ്കക്കാര സൂചന നൽകി.