കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാൽ തന്നെ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശപരിധിയിൽ വരില്ലെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നൽകി.
ട്രസ്റ്റിന്റെ പ്രവർത്തനം സുതാര്യമാണെന്നും കണക്കുകൾ കൃത്യമായി സിഎജി പാനലിലുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. പി.എം. കെയേഴ്‌സ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.