Lord's Test: എഡ്ജ്ബാസ്റ്റണ്‍ പ്രതികാരത്തിനു ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പേസിനു ആനുകൂല്യം, ആര്‍ച്ചര്‍ കുന്തമുന
പേസിനു ആനുകൂല്യമുള്ള പിച്ചില്‍ ബൗണ്‍സറും സ്വിങ്ങും ഇന്ത്യന്‍ ബാറ്റര്‍മാരെ വലച്ചേക്കാം
Lord's Test: ലോര്‍ഡ്‌സ് ടെസ്റ്റ് സാക്ഷ്യംവഹിക്കുക പേസര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിന്. പേസിനു ആനുകൂല്യം നല്‍കുന്ന പിച്ചാണ് ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നത്.
പേസിനു ആനുകൂല്യമുള്ള പിച്ചില്‍ ബൗണ്‍സറും സ്വിങ്ങും ഇന്ത്യന്‍ ബാറ്റര്‍മാരെ വലച്ചേക്കാം. ജോഫ്ര ആര്‍ച്ചര്‍ കൂടി തിരിച്ചെത്തുന്നതാണ് ഇംഗ്ലണ്ടിനു ബോണസ്. എഡ്ജ്ബാസ്റ്റണിലെ തോല്‍വിക്കു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് പേസര്‍മാര്‍ക്കു അനുകൂലമായ സാഹചര്യം ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യക്കും ആശ്വാസമാണ്. പേസിനു അനുകൂലമായ പിച്ചില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജിനും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ കരുതുന്നത്.
ജൂലൈ 10 മുതലാണ് ലോര്‍ഡ്‌സ് ടെസ്റ്റ്. ബുംറ തിരിച്ചെത്തുന്നതിനാല്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. മുഹമ്മദ് സിറാജും ആകാശ്ദീപും ആയിരിക്കും മറ്റു രണ്ട് പേസര്‍മാര്‍.