Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 എടുക്കാൻ രണ്ട് ടീമുകളും കഷ്ടപ്പെട്ടു, ലഖ്നൗവിൽ നടന്ന ടി20 മത്സരത്തിന് പിച്ചൊരുക്കിയ ക്യൂറേറ്റർക്ക് പണിപോയി

100 എടുക്കാൻ രണ്ട് ടീമുകളും കഷ്ടപ്പെട്ടു, ലഖ്നൗവിൽ നടന്ന ടി20 മത്സരത്തിന് പിച്ചൊരുക്കിയ ക്യൂറേറ്റർക്ക് പണിപോയി
, ചൊവ്വ, 31 ജനുവരി 2023 (14:19 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് പിച്ചൊരുക്കിയ ക്യൂറേറ്ററുടെ പണി പോയി. മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും സ്പിൻ ട്രാക്കിൽ റൺസ് കണ്ടെത്തുന്നതിൽ ഇരുടീമുകളും പ്രയാസപ്പെട്ടു. ന്യൂസിലൻഡ് മുന്നോട്ട് വെച്ച 100 റൺസെന്ന വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്.
 
മത്സരശേഷം രൂക്ഷവിമർശനമാണ് പിച്ചിനെതിരെ ഇന്ത്യൻ ടി20 നായകനായ ഹാർദ്ദിക് പാണ്ഡ്യ നടത്തിയത്. ഇത്തരം പിച്ചുകൾ ടി20 മത്സരങ്ങൾക്ക് അനുയോജ്യമല്ലെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂറേറ്റർ സുരേന്ദർ കുമാറിനെ പിരിച്ചുവിട്ടത്. മത്സരത്തിൽ യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ടി20 സ്പെഷ്യലിസ്റ്റായ സൂര്യകുമാർ യാദവ് പോലും പിച്ചിൽ ബാറ്റ് വീശാൻ പ്രയാസപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു