Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മണ്ടത്തരം കോലിയുടെ ഐഡിയ ആണോ? അതോ ഡു പ്ലെസിസിന്റെയോ; ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്

ബാറ്റിങ് ഓര്‍ഡറിലെ പാളിച്ചയാണ് ആര്‍സിബിയുടെ തോല്‍വിയില്‍ പ്രധാന കാരണം

main reason for RCB's defeat
, ചൊവ്വ, 18 ഏപ്രില്‍ 2023 (09:17 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സ് അകലെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയം കൈവിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
ബാംഗ്ലൂരിന് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ 36 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്സും സഹിതം 76 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസിസ് 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും സഹിതം 62 റണ്‍സ് സ്വന്തമാക്കി. 15-2 എന്ന നിലയില്‍ പരുങ്ങലിലായ ബാംഗ്ലൂരിനെ ഡു പ്ലെസിസും മാക്സ്വെല്ലും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പിന്നീട് ടീം ടോട്ടല്‍ 141 ആയപ്പോഴാണ് ബാംഗ്ലൂരിന് അടുത്ത വിക്കറ്റ് നഷ്ടമാകുന്നത്. എന്നാല്‍ ഡു പ്ലെസിസ്-മാക്സ്വെല്‍ സഖ്യം തകര്‍ന്നതിനു പിന്നാലെ ബാംഗ്ലൂരിന് കാര്യങ്ങള്‍ കൈവിട്ടു. ദിനേശ് കാര്‍ത്തിക്ക് (14 പന്തില്‍ 28) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ശക്തമായ മധ്യനിരയില്ലാത്തതും ഫിനിഷറുടെ റോള്‍ വഹിക്കാന്‍ മികച്ചൊരു പ്ലെയര്‍ ഇല്ലാത്തതുമാണ് ബാംഗ്ലൂരിന് വിനയായത്. 
 
ബാറ്റിങ് ഓര്‍ഡറിലെ പാളിച്ചയാണ് ആര്‍സിബിയുടെ തോല്‍വിയില്‍ പ്രധാന കാരണം. തരക്കേടില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ഹര്‍ഷല്‍ പട്ടേല്‍ എട്ട് വിക്കറ്റ് നഷ്ടമായിട്ടും ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയില്ല. വെയ്ന്‍ പാര്‍നല്‍, വനിന്ദു ഹസരംഗ എന്നിവരേക്കാള്‍ കണക്ഷന്‍ ഉള്ള ബാറ്ററാണ് ഹര്‍ഷല്‍ പട്ടേല്‍. പാര്‍നല്‍ അഞ്ച് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സെടുത്താണ് പുറത്തായത്. പാര്‍നല്‍ പാഴാക്കിയ മൂന്ന് പന്തുകള്‍ കളിയുടെ ഗതി നിര്‍ണയിക്കുന്നതായിരുന്നു. പാര്‍നലിന് പകരം ആ സമയത്ത് ഹര്‍ഷല്‍ പട്ടേല്‍ ആയിരുന്നെങ്കില്‍ ആര്‍സിബി ചിലപ്പോള്‍ കളി ജയിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്. ക്രീസിലെത്തി ആദ്യ രണ്ട് പന്തുകള്‍ പാര്‍നല്‍ പാഴാക്കിയിരുന്നു. ഈ പന്തുകളില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മാറുമായിരുന്നു. 
 
ഹര്‍ഷലിന് മുന്‍പ് പാര്‍നലിനെ ഇറക്കാനുള്ള തീരുമാനം ഫാഫ് ഡു പ്ലെസിസിന്റെതോ വിരാട് കോലിയുടേതാ ആകാമെന്നാണ് ആരാധകര്‍ പറയുന്നത്. ആരുടെ ആണെങ്കിലും അത് തെറ്റായ തീരുമാനമായിരുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരിനൊരു ഡികെയുണ്ട്, ബാക്കിയെല്ലാം കടം; ആര്‍സിബിയുടെ ടീം സെലക്ഷനില്‍ നിരാശപ്പെട്ട് ആരാധകര്‍