Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരിനൊരു ഡികെയുണ്ട്, ബാക്കിയെല്ലാം കടം; ആര്‍സിബിയുടെ ടീം സെലക്ഷനില്‍ നിരാശപ്പെട്ട് ആരാധകര്‍

പേരിനൊരു ഡികെയുണ്ട്, ബാക്കിയെല്ലാം കടം; ആര്‍സിബിയുടെ ടീം സെലക്ഷനില്‍ നിരാശപ്പെട്ട് ആരാധകര്‍
, ചൊവ്വ, 18 ഏപ്രില്‍ 2023 (08:18 IST)
മധ്യനിര ഇത്ര ദുര്‍ബലമായ മറ്റൊരു ഐപിഎല്‍ ടീം വേറെ ഉണ്ടാകില്ല. വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരില്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്രതീക്ഷ അര്‍പ്പിക്കാനുള്ളത്. ഇവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ എന്തെങ്കിലും നടക്കും. ഇല്ലെങ്കില്‍ ടീം മൂക്കും കുത്തി വീഴുന്ന അവസ്ഥയാണ്. ആര്‍സിബിയുടെ ടീം സെലക്ഷനാണ് ഇപ്പോഴത്തെ പ്രധാന തലവേദനയെന്നാണ് ആരാധകര്‍ പറയുന്നത്. 
 
കോലിയും ഡു പ്ലെസിസും മാക്‌സ്വെല്ലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ പോലും അത് മുതലാക്കാന്‍ കഴിവുള്ള ആരും ആര്‍സിബിയുടെ മധ്യനിരയില്‍ ഇല്ല. അല്‍പ്പമെങ്കിലും ബിഗ് ഹിറ്റര്‍ എന്ന നിലയില്‍ കളിക്കുന്നത് ദിനേശ് കാര്‍ത്തിക്ക് മാത്രമാണ്. മധ്യനിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്നില്ല. 
 
മഹിപാല്‍ ലോംറര്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്ക്, സുയാഷ് പ്രഭുദേശായി, വെയ്ന്‍ പാര്‍നല്‍, വനിന്ദു ഹസരംഗ തുടങ്ങിയവര്‍ക്കൊന്നും വിചാരിച്ചത്ര ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ മാര്‍ക്ക്സ് സ്റ്റോയ്നിസ്, രാജസ്ഥാന്‍ റോയല്‍സില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ആന്ദ്രേ റസല്‍ തുടങ്ങി വമ്പന്‍ അടിക്കാര്‍ ഉള്ള പോലെ ആര്‍സിബിക്ക് അത്തരമൊരു താരമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ കളിച്ചു ! ആര്‍സിബിയുടെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെയെന്ന് ആരാധകര്‍