Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

'ബ്രേക്ക്ഫാസ്റ്റ് റൂമിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്, വേണമെങ്കില്‍ റസ്റ്റോറന്റില്‍ പോയി കഴിക്കൂ'; ഇന്ത്യന്‍ താരങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് മെസേജ്

India vs England
, ശനി, 11 സെപ്‌റ്റംബര്‍ 2021 (08:36 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വന്ന സന്ദേശങ്ങള്‍ ചര്‍ച്ചയാകുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. മത്സരം ഉപേക്ഷിച്ചതായും താരങ്ങള്‍ ഹോട്ടല്‍ റൂമില്‍ തന്നെ തങ്ങണമെന്നും ആണ് ആദ്യം എത്തിയ മെസേജ്. ഹോട്ടല്‍ അധികൃതരില്‍ നിന്നാണ് ഈ മെസേജ് ഇന്ത്യന്‍ താരങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് എത്തിയത്. 
 
'മത്സരം ഉപേക്ഷിച്ചു. ഹോട്ടല്‍ മുറിയില്‍ നിങ്ങളുടെ സുരക്ഷിതമായ താമസം ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. റൂമില്‍ തുടരൂ,' എന്നാണ് ഇന്ത്യന്‍ താരങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വന്ന ആദ്യ മെസേജ്. 
 
ഈ മെസേജ് വന്ന് പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുത്ത മെസേജും എത്തി. 'നിങ്ങള്‍ താമസിക്കുന്ന മുറിയിലേക്ക് ബ്രേക്ക്ഫാസ്റ്റ് എത്തിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി റസ്റ്റോറന്റില്‍ പോയി കഴിക്കണമെന്ന് ആവശ്യപ്പെടുന്നു,' എന്നതായിരുന്നു രണ്ടാമത്തെ മെസേജ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂര്‍ണമായി ഉപേക്ഷിക്കുകയല്ല, മറ്റൊരു ദിവസം കളിക്കണം; നിലപാട് വ്യക്തമാക്കി ബിസിസിഐ