ഐപിഎല്ലിലെ തന്റെ ഫേവറിറ്റ് ഇലവനെ തിരഞ്ഞെടുത്ത് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരം കൂടിയായ മാക്‌സ്‌വെൽ തന്റെ പ്രിയപ്പെട്ട ഇലവനെ തിരഞ്ഞെടുത്തത്.
ഐപിഎല്ലിൽ മികച്ച റെക്കോഡുള്ള ഇന്ത്യൻ ഓപ്പണിംഗ് താരമായ രോഹിത്ത് ശർമയെ ഒഴിവാക്കിയതാണ് മാക്‌സ്‌വെല്ലിന്റെ ടീമിലെ വലിയ സർപ്രൈസ്. രോഹിത്തിന് പകരം ഇന്ത്യൻ നായകൻ കോലിയും ഓസീസ് താരമായ വാർണറുമാണ് മാക്‌സ്‌വെല്ലിന്റെ ഓപ്പണർമാർ.
ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സ് മൂന്നാമതായും ഇന്ത്യയുടെ സുരേഷ് റെയ്‌ന നാലമതായും ഇടം നേടി. അഞ്ചാമനായി മാക്‌സ്‌വെൽ തന്നെ ഇറങ്ങും.ആറാമനായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സലും ഏഴാമനായി ധോണിയും ഇറങ്ങും. മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിംഗ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോഹിത് ശര്‍മ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭ്വനേശ്വർ കുമാർ മുംബൈയുടെ ജസ്‌പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റ് ബൗളർമാർ.