Publish Date: Wed, 05 Jan 2022 (20:37 IST)
Updated Date: Wed, 05 Jan 2022 (20:39 IST)
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റിലാണ് മാക്‌സ്‌വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്‌സ്‌വെൽ ഐസൊലേഷനിൽ പ്രവേശിച്ചു. സൂപ്പർ താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിൽ ഈ സീസണിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13മത് കളിക്കാരനായി മാക്‌സ്‌വെൽ മാറി.
മെൽബൺ സ്റ്റാർസിലെ എട്ട് സപ്പോർട്ട് സ്റ്റാഫുകൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു.മറ്റൊരു ടീമായ റെനഗേഡ്‌സിലും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു. ബിബിഎല്ലിൽ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ക്ലാബാണ് റെനഗേഡ്‌സ്. 12 ബ്രിസ്‌ബേൻ ഹീറ്റ് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഭിറാം മനോഹർ
Publish Date: Wed, 05 Jan 2022 (20:37 IST)
Updated Date: Wed, 05 Jan 2022 (20:39 IST)