Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ അധികം റണ്‍സൊന്നും എടുക്കില്ല: മൈക്ക് ഹസി

സൂര്യ ഫോമിലെത്തിയാല്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (10:46 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റു തീര്‍ന്നു. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. സൂര്യ ഫോമിലെത്തിയാല്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ട് ഏറെ പേടിയോടെ കാണുന്ന താരവും സൂര്യകുമാര്‍ തന്നെ. അതേസമയം, ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ അധികം റണ്‍സൊന്നും എടുക്കില്ലെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ സഹപരിശീലകന്‍ മൈക്ക് ഹസി പറയുന്നത്. സ്‌പോര്‍ട്‌സ് സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ സെന്‍സേഷണല്‍ ആയിട്ടുള്ള താരമാണ് സൂര്യ. ഐപിഎല്ലില്‍ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു. സ്ഥിരതയോടു കൂടി അദ്ദേഹം ബാറ്റ് ചെയ്യുന്നു. അത് കാണാന്‍ തന്നെ പ്രധാനപ്പെട്ട കാഴ്ചയാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ അധികം റണ്‍സൊന്നും എടുക്കില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്തൊക്കെയായാലും ഈ ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്നാണ് ഇന്ത്യ,' ഹസി പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments