Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ ഏകദിനത്തിൽ ആക്രമണശൈലിയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു, പ്രശംസയുമായി മൈക്കൽ വോൺ

ഒടുവിൽ ഏകദിനത്തിൽ ആക്രമണശൈലിയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു, പ്രശംസയുമായി മൈക്കൽ വോൺ
, ബുധന്‍, 25 ജനുവരി 2023 (14:58 IST)
ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ഏകദിനപരമ്പര സ്വന്തമാക്കി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറി പ്രകടനത്തിൻ്റെ ബലത്തിൽ ഇന്ത്യ 350ലേറെ റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ.
 
ഏകദിനക്രിക്കറ്റിലെ ഇന്ത്യയുടെ പതിയെയുള്ള സമീപനത്തെ എല്ലാ കാലവും വിമർശിക്കാറുള്ള വോൺ ഒടുവിൽ ഇന്ത്യയും ഏകദിന ക്രിക്കറ്റിൽ ആക്രമണശൈലിയിലേക്ക് മാറിയതായി പറഞ്ഞു. ഇന്ത്യയുടെ ഈ ചുവടുമാറ്റം ലോകകപ്പിലെ ഫേവറേറ്റുകളാക്കി ഇന്ത്യയെ മാറ്റുന്നുവെന്നും വോൺ ട്വീറ്റ് ചെയ്തു. അതേസമയംവോണിൻ്റെ ട്വീറ്റിന് പിന്നാലെ രോഹിത്തും ഗില്ലും പുറത്തായത് ട്രോളുകൾക്കിടയാക്കി. ട്വീറ്റ് വന്നതിന് പിന്നാലെ 4 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: വിരാട് കോലിയും ബാബര്‍ അസമും ഒരടി പിന്നിലേക്ക് നില്‍ക്ക്; കത്തിക്കയറി ഇന്ത്യയുടെ ഭാവി റണ്‍മെഷീന്‍, ഗില്‍ ഒരു കില്ലാടി തന്നെ !