Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ ക്രിക്കറ്റിൽ മലയാളി തിളക്കം,ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി മിന്നുമണി, സജനയും ജോഷിതയും ടീമിൽ

Minnu mani, Indian women's A team, Sajana Sajeevan, Joshitha, Indian Team Announcement,മിന്നുമണി, ഇന്ത്യൻ എ ടീം, സജന സജീവൻ, ജോഷിത, ഇന്ത്യൻ ടീം

അഭിറാം മനോഹർ

, വെള്ളി, 11 ജൂലൈ 2025 (16:49 IST)
Indian A Team
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ മിന്നുമണിയാണ് ഏകദിന, ടി20 ടീമുകളുടെ ഉപമനായകന്‍. മലയാളി താരങ്ങളായ ജോഷിത ഏകദിന, ടി20 ടീമിലും സജന സജീവന്‍ ടി20 ടീമിലും ഇടം പിടിച്ചു. രാധാ യാദവാണ് ഇന്ത്യന്‍ വനിതകളെ നയിക്കുന്നത്. ഷെഫാലി വര്‍മ, ഉമാ ചേത്രി,തിദസ് സധു തുടങ്ങിയവരും ടീമിലുണ്ട്. ഓഗസ്റ്റ് 7 മുതല്‍ 24 വരെ നടക്കുന്ന പരമ്പരയില്‍ 3 വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും ഒരു ചഥുര്‍ദിന മത്സരവുമാകും ഇന്ത്യന്‍ ടീം കളിക്കുക.
 
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് സജനയേയും മിന്നുമണിയേയും ഉള്‍പ്പെടുത്തിയില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എ ടീമില്‍ അവസരം ലഭിച്ചിരിക്കുന്നത്. ജോഷിത ആദ്യമായാണ് ഇന്ത്യന്‍ എ ടീമിലെത്തുന്നത്. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ താരമായ ജോഷിത വയനാട് കല്പറ്റ സ്വദേശിയാണ്.അണ്ടര്‍ 19 തലത്തില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു.
 
 ടി20 സ്‌ക്വാഡ്: രാധാ യാദവ്, മിന്നുമണി, ഷെഫാലി വര്‍മ, വൃന്ദ ദിനേഷ്, സജന സജീവന്‍, ഉമാ ചേത്രി, രാഘ്വി ബിഷ്ട്, ശ്രേയങ്കാ പാട്ടീല്‍, പ്രേമ റാവത്ത്, നന്ദിനി കശ്യപ്, തനൂജ കന്‍വര്‍, ജോഷിത, ഷബ്‌നം ഷക്കീല്‍,സൈമ താക്കൂര്‍,തിദാസ് സധു
 
ഏകദിന, ചതുര്‍ദിന സ്‌ക്വാഡ്: രാധാ യാദവ്, മിന്നുമണി, ഷെഫാലി വര്‍മ, തേജല്‍ ഹസബ്‌നിസ്,, രാഘ്വി ബിഷ്ട്,തനുശ്രീ സര്‍ക്കാര്‍, ഉമാ ചേത്രി,പ്രിയ മിശ്ര,നന്ദിനി കശ്യപ്, തനൂജ കന്‍വര്‍,ധാരാ ഗുജ്ജര്‍, ജോഷിത, ഷബ്‌നം ഷക്കീല്‍,സൈമ താക്കൂര്‍,തിദാസ് സധു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: ഇംഗ്ലണ്ടിന്റെ തലയറുത്തു, വേരിളക്കി; ബുംറയില്‍ വിറച്ച് ലോര്‍ഡ്‌സ്