Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി മിതാലി രാജ്

മിതാലി രാജ്
, ബുധന്‍, 7 ജൂലൈ 2021 (19:53 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാ‌ജ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളിലും താരം അർധസെഞ്ചുറി നേടിയിരുന്നു. ഇത് എട്ടാം തവണയാണ് മിതാലി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
 
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് ഏകദിന റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്നു മിതാലി.72, 59, 75* എന്നീ സ്‌കോറുകളാണ് മിതാലി പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നേടിയത്. പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ മിതാലിയ്ക്ക് സാധിച്ചു. ഈ മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും താരത്തിനായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നും അവഗണന, രണ്ടാമൻ: അർജന്റീനയുടെ പുതിയ ഹീറോയായ എമിലിയാനോ മാർട്ടിനെസിന്റെ കഥ