യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ
						
		
						
				
ഫ്രഞ്ച്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ് വരാനിരിക്കുന്നത്.
			
		          
	  
	
		
										
								
																	യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ സീസണിന് ഇന്ന് തുടക്കമാവുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ,ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുക. 9 മാസം നീളുന്ന സീസണിന് അവസാനമാകും യൂറോപ്പിലെ ഫുട്‌ബോള്‍ രാജക്കന്മാര്‍ ആരെന്ന് വ്യക്തമാവുക. ഫ്രഞ്ച്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ് വരാനിരിക്കുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ലിവര്‍പൂള്‍ ബൗണ്‍മൗത്തിനെ നേരിടും. രാത്രി 12:30നാണ് പോരാട്ടം. കാര്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയാഗോ ജോട്ടയ്ക്ക് ആദരം അര്‍പ്പിച്ചാകും ഉദ്ഘാടന മത്സരം തുടങ്ങുക. സ്പാനിഷ് ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ജിറോണ റയ്യോ വയ്യേക്കാനോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 10:30നാണ് മത്സരം. ഫ്രഞ്ച് ലീഗില്‍ റെന്നേഴ്‌സ് എഫ് സിയും മാര്‍സെയും(രാത്രി 12:15) തമ്മിലാണ് പോരാട്ടം. ഇറ്റാലിയന്‍ സിരീ എ മത്സരങ്ങള്‍ ഈ മാസം 23നും ജര്‍മന്‍ ബുണ്ടസ് ലിഗ ഈ മാസം 22നുമാകും നടക്കുക.