Mohammed Siraj in Tears: കരച്ചിലിന്റെ വക്കോളമെത്തി സിറാജ്; ആശ്വസിപ്പിക്കാന്‍ ഓടിയെത്തി റൂട്ടും സ്‌റ്റോക്‌സും (വീഡിയോ)
30 പന്തുകള്‍ നേരിട്ട സിറാജ് നാല് റണ്‍സെടുത്താണ് പുറത്തായത്
Mohammed Siraj in Tears: ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തി ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. 193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 170 നു ഓള്‍ഔട്ട് ആകുകയായിരുന്നു. മുഹമ്മദ് സിറാജായിരുന്നു അവസാന വിക്കറ്റ്.
30 പന്തുകള്‍ നേരിട്ട സിറാജ് നാല് റണ്‍സെടുത്താണ് പുറത്തായത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് സിറാജ് നല്‍കിയ പിന്തുണ ക്രിക്കറ്റ് പ്രേമികളുടെ മനസ് കവര്‍ന്നു. എന്നാല്‍ അത്രനേരം പോരാടിയിട്ടും കളിയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിയാതിരുന്നത് സിറാജിനെ വിഷമിപ്പിച്ചു.
വിക്കറ്റ് നഷ്ടമായതിനു പിന്നാലെ സിറാജ് നിരാശനായി. ഏറെ നേരം സ്റ്റംപ്‌സിലേക്ക് നോക്കിനിന്ന സിറാജ് പിന്നീട് വേദനയടക്കാനാവാതെ പിച്ചില്‍ ഇരുന്നു. സിറാജ് തലതാഴ്ത്തി ഇരിക്കുന്നതുകണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ആശ്വസിപ്പിക്കാന്‍ എത്തിയ കാഴ്ച ക്രിക്കറ്റ് പ്രേമികളുടെ മനസ് നിറച്ചു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും സിറാജിനെ ആശ്വസിപ്പിക്കാനെത്തി. ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിനിടയില്‍ നിന്ന് ഓടിയെത്തിയാണ് റൂട്ട് സിറാജിനെ ചേര്‍ത്തുപിടിച്ചതെന്നതും ശ്രദ്ധേയമാണ്.