Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശം അത്രകണ്ട് വേണ്ട, ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റില്‍ അമിതാഘോഷം, മുഹമ്മദ് സിറാജിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ

മൊഹമ്മദ് സിറാജ് പിഴ, സിറാജ് ഡീമെറിറ്റ് പോയിന്റ്, Mohammad Siraj ICC fine, India vs England 3rd Test, Siraj send-off Duckett, ICC Code of Conduct Malayalam, ഇന്ത്യൻ താരം ശിക്ഷ, സിറാജ് ലോർഡ്സ് സംഭവം, cricket controversy Malayalam

അഭിറാം മനോഹർ

, തിങ്കള്‍, 14 ജൂലൈ 2025 (13:58 IST)
Mohammad siraj
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തില്‍ ബെന്‍ ഡെക്കറ്റിനെ പുറത്താക്കി അമിതാവേശം കാണിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴയേര്‍പ്പെടുത്തി ഐസിസി. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ഏര്‍പ്പെടുത്തിയത്. ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് ശിക്ഷാനടപടി.
 
മത്സരത്തില്‍ ബെന്‍ ഡെക്കറ്റിനെ പുറത്താക്കിയതിന് പിന്നാലെ ബാറ്ററുടെ തൊട്ടരികില്‍ വെച്ച് അതിരുകടന്ന ആവേശപ്രകടനമാണ് സിറാജ് നടത്തിയത്. ലെവല്‍ 1 നിയമലംഘനമായാണ് ഇത് കണക്കാക്കപ്പെടുക. 2024 ഡിസംബര്‍ 7ന് ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ സിറാജ് ഡീ മെറിറ്റ് പോയന്റ് നേടിയിരുന്നു. ഐസിസി നിയമപ്രകാരം 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഎസ്ജിയെ തണുപ്പിച്ച് കിടത്തി പാമർ, ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്ക് രണ്ടാം കിരീടം