India vs England, Lord's Test Live Updates: രണ്ട് വിക്കറ്റ് അകലെ ഇംഗ്ലണ്ട് ജയം; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 'അടിതെറ്റി'
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്
India vs England 3rd Test
India vs England, Lord's Test Live Updates: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടമായി.
05.30 PM: ഇന്ത്യക്ക് എട്ടാം വിക്കറ്റും നഷ്ടം
53 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയെ ക്രിസ് വോക്‌സ് പുറത്താക്കി. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൊണ്ട് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 81 റണ്‍സ്.
05.20 PM: ഇന്ത്യ 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടി. ജയിക്കാന്‍ വേണ്ടത് 81 റണ്‍സ് കൂടി.
04.30 PM: വാഷിങ്ടണ്‍ സുന്ദറിനെ മടക്കി ആര്‍ച്ചര്‍
ഇന്ത്യക്ക് തിരിച്ചടിയേകി വീണ്ടും ആര്‍ച്ചര്‍. വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിനു പുറത്ത്. ജോഫ്ര ആര്‍ച്ചര്‍ ഡയറക്ട് ക്യാച്ചിലൂടെയാണ് സുന്ദറിനെ പുറത്താക്കിയത്.
04.05 PM: കെ.എല്‍.രാഹുലും പുറത്ത്
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് രാഹുലിനെ എല്‍ബിഡബ്‌ള്യുവിനു മുന്നില്‍ കുടുക്കി. ഇന്ത്യ 23.5 ഓവറില്‍ 81-6 എന്ന നിലയില്‍. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ക്രീസില്‍. ഇന്ത്യയ്ക്കു ജയിക്കാന്‍ ഇനി വേണ്ടത് 112 റണ്‍സ്
03.45 PM: ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 122 റണ്‍സ് കൂടി വേണം.
അഞ്ചാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത റിഷഭ് പന്തിന്റെ വിക്കറ്റാണ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ പന്തിനെ ബൗള്‍ഡ് ആക്കുകയായിരുന്നു.