Select Your Language

Notifications

webdunia
webdunia
webdunia
webdunia

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

BGT 24-25

അഭിറാം മനോഹർ

, ഞായര്‍, 5 ജനുവരി 2025 (18:40 IST)
BGT 24-25
എക്കാലവും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശഭരിതമായ മത്സരങ്ങള്‍ സമ്മാനിച്ചിട്ടുള്ള പരമ്പരയാണ് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി. ഇത്തവണ പരമ്പര കൈവിട്ടെങ്കിലും സംഭവബഹുലം തന്നെയായിരുന്നു പരമ്പര. ജസ്പ്രീത് ബുമ്ര പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടക്കക്കാരായി സാം കോണ്‍സ്റ്റാസ്, ബ്യൂ വെബ്സ്റ്റര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. അതേസമയം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങുകയും ചെയ്തു.
 
 അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് അടിച്ചുകൂട്ടിയ ഓസീസ് താരം ട്രാവിസ് ഹെഡാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 5 ടെസ്റ്റുകളിലെ 10 ഇന്നിങ്ങ്‌സുകളില്‍ നിന്നും 43.44 ശരാശരിയില്‍ 391 റണ്‍സ് നേടിയ ഇന്ത്യയുടെ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയത്. അഞ്ച് മത്സരങ്ങളില്‍ 2 സെഞ്ചുറിയടക്കം 314 റണ്‍സടിച്ച സ്റ്റീവ് സ്മിത്താണ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്.  298 റണ്‍സുമായി യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്നായി വെറും 31 റണ്‍സ് മാത്രമാണ് നേടിയത്. 38 റണ്‍സ് നേടിയ ആകാശ് ദീപ് സിംഗും 42 റണ്‍സ് നേടിയ ജസ്പ്രീത് ബുമ്ര പോലും രോഹിത്തിന്റെ റണ്‍നേട്ടത്തെ മറികടന്നു. പരമ്പരയില്‍ ഒരു സെഞ്ചുറി നേടാനായെങ്കിലും തുടര്‍ച്ചയായി ഓഫ്സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തിന് ബാറ്റ് വെച്ച് പുറത്തായ വിരാട് കോലി പരിഹാസ്യനായി മാറുന്നതും പരമ്പരയില്‍ കാണാനായി.
 
 പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഉയരുന്നതിന് പരമ്പര സാക്ഷ്യം വഹിച്ചു. ഓസീസിനായി ബ്യൂ വെബ്സ്റ്ററും സാം കോണ്‍സ്റ്റാസും പരമ്പരയില്‍ അരങ്ങേറ്റം നടത്തി.ബൗളിംഗില്‍ 32 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര ഒന്നാമതെത്തിയപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് 25 വിക്കറ്റുകള്‍ സ്വന്തമാക്കി. ബാറ്റിംഗില്‍ 159 റണ്‍സ് നേടാനും കമ്മിന്‍സിനായി. പലപ്പോഴും ഇന്ത്യന്‍ ബൗളിങ്ങിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ബുമ്ര 5 ടെസ്റ്റില്‍ 13.06 ശരാശരിയിലും 2.76 ഇക്കോണമിയിലുമാണ് 32 റണ്‍സ് നേടിയത്. അതേസമയം ഓസീസിനായി 3 ടെസ്റ്റുകള്‍ കളിച്ച സ്‌കോട്ട് ബോളണ്ട് 13.19 ശരാശരിയിലും 2.72 ഇക്കോണമിയിലും 21 വിക്കറ്റുകളുമായി തിളങ്ങി. 20 വിക്കറ്റുകളുമായി ഇന്ത്യയുടെ മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്തെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺസ്റ്റാസ് ഇന്ത്യയിലേക്ക് വരട്ടെ, നരകം എന്തെന്ന് അവനറിയും: മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം