Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിക്ക് ജന്മദിനാശംസകള്‍ നേരാതെ ഗംഭീര്‍; 2011 ലോകകപ്പിലെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തു, ബിജെപി നേതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നും ചിത്രം

ധോണിക്ക് ജന്മദിനാശംസകള്‍ നേരാതെ ഗംഭീര്‍; 2011 ലോകകപ്പിലെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തു, ബിജെപി നേതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നും ചിത്രം
, ബുധന്‍, 7 ജൂലൈ 2021 (15:04 IST)
2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെയും ഗൗതം ഗംഭീറിന്റെയും മികച്ച ബാറ്റിങ് പ്രകടനം കൊണ്ടാണ്. രണ്ട് ഇന്നിങ്‌സുകളും ഇന്ത്യയെ വിജയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍, ധോണിയുടെ അവസാന സിക്‌സ് കൂടുതല്‍ ആഘോഷിക്കപ്പെട്ടു. മികച്ച ഇന്നിങ്‌സ് ആയിരുന്നിട്ടും ഗംഭീര്‍ ആഘോഷിക്കപ്പെടാതെ പോയി. ധോണിയും ഗംഭീറും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലതവണ ഗംഭീര്‍ പരോക്ഷമായി ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. ധോണി ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി ക്രിക്കറ്റ് താരങ്ങള്‍ ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. എന്നാല്‍, ഗംഭീര്‍ അക്കൂട്ടത്തില്‍ ഇല്ല. ഇരുവരും തമ്മിലുള്ള ശത്രുത ഇപ്പോഴും പഴയപോലെ തുടരുകയാണെന്ന് ആരാധകര്‍ പറയുന്നു. 
 
അതേസമയം, ഗംഭീര്‍ ഇന്ന് ഫെയ്‌സ്ബുക്കിലെ തന്റെ കവര്‍ചിത്രം മാറ്റിയിട്ടുണ്ട്. 2011 ലോകകപ്പ് ഫൈനലിലെ തന്റെ ചിത്രമാണ് ഗംഭീര്‍ കവര്‍ ചിത്രമാക്കിയിരിക്കുന്നത്. ധോണിയുടെ ജന്മദിനം തന്നെ ഇതിനു തിരഞ്ഞെടുത്തത് ഗംഭീറിന്റെ ശത്രുതയ്ക്ക് തെളിവാണെന്ന് നിരവധി പേര്‍ ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഡല്‍ഹിയിലെ പ്രമുഖ ബിജെപി നേതാവിന്റെ ജന്മദിനമാണ് ഇന്ന്. ബിജെപി പോഷക സംഘടന സംസ്ഥാന പ്രസിഡന്റ് കൗശല്‍ മിശ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇത് കൂടിയായപ്പോള്‍ ധോണിയെ ഗംഭീര്‍ മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന് ആരാധകര്‍ കമന്റ് ചെയ്യാന്‍ തുടങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ മെസിയില്ല ! കൊളംബിയക്കെതിരെ കളിച്ചത് കണങ്കാലില്‍ രക്തവുമായി