Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയും ഗംഭീറും തമ്മില്‍ കടുത്ത ശത്രുത; പ്രശ്‌നങ്ങളുടെ ആരംഭം ഇങ്ങനെ

MS Dhoni
, ബുധന്‍, 7 ജൂലൈ 2021 (16:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരങ്ങളായ മഹേന്ദ്രസിങ് ധോണിയും ഗൗതം ഗംഭീറും കടുത്ത ശത്രുതയിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഈ ശത്രുതയുടെ തക്കതായ കാരണം എന്താണെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. 2012 ലാണ് ഗംഭീറും ധോണിയും തമ്മിലുള്ള ശത്രുത ആരംഭിച്ചതെന്ന് കായിക മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
2012 ല്‍ ധോണി നായകസ്ഥാനത്തുണ്ട്. ഗൗതം ഗംഭീറും ആ സമയത്ത് ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ഇന്ത്യയുടെ ഫീല്‍ഡിങ് കൂടുതല്‍ മികച്ചതാക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി ശ്രമങ്ങള്‍ ആരംഭിച്ച സമയം. ബാറ്റിങ് മോശമാകുന്നതിനേക്കാള്‍ നഷ്ടമാണ് ഒരു ഫീല്‍ഡര്‍ മോശം പ്രകടനം നടത്തിയാല്‍ എന്നതായിരുന്നു ധോണിയുടെ നിലപാട്. അതിനാല്‍ ടീമില്‍ വന്‍ പൊളിച്ചെഴുത്തുകള്‍ നടത്താന്‍ ധോണി തീരുമാനിച്ചു. കായിക ക്ഷമതയുള്ള താരങ്ങള്‍ മാത്രം മതി ടീമില്‍ എന്നായിരുന്നു ധോണി പറഞ്ഞിരുന്നത്. ടീം സെലക്ഷനില്‍ അടക്കം ധോണി തന്റെ നിലപാട് വ്യക്തമാക്കി. ഫീല്‍ഡിങ്ങില്‍ കായിക ക്ഷമത കുറഞ്ഞ ഗൗതം ഗംഭീര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെ കായികക്ഷമത കുറവാണെന്നതിന്റെ പേരില്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആലോചിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിങ് വിളിച്ചുചേര്‍ത്തു. ഗംഭീറിനെയും സച്ചിനെയും സെവാഗിനെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അപ്പോഴും അന്തിമ തീരുമാനമെടുത്തിരുന്നില്ല. പിന്നീട് 2015 ലോകകപ്പ് മുന്നില്‍കണ്ട് ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി നടന്നു. ഗംഭീര്‍, സെവാഗ് അടക്കമുള്ള താരങ്ങള്‍ പുറത്തിരിക്കേണ്ട അവസ്ഥയായി. ധോണിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഗംഭീര്‍ ആരോപിക്കുന്നത്. ഈ പ്രശ്‌നമാണ് പിന്നീട് കൂടുതല്‍ സങ്കീര്‍ണമായതും ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിപ്പിച്ചതും. 
 
ധോണിയോട് ഗംഭീറിന് ഇപ്പോഴും ശത്രുതയുണ്ടെന്നാണ് ഇന്നത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസിലാകുന്നത്. ഗംഭീര്‍ ഇന്ന് ഫെയ്‌സ്ബുക്കിലെ തന്റെ കവര്‍ചിത്രം മാറ്റിയിട്ടുണ്ട്. 2011 ലോകകപ്പ് ഫൈനലിലെ തന്റെ ചിത്രമാണ് ഗംഭീര്‍ കവര്‍ ചിത്രമാക്കിയിരിക്കുന്നത്. ധോണിയുടെ ജന്മദിനം തന്നെ ഇതിനു തിരഞ്ഞെടുത്തത് ഗംഭീറിന്റെ ശത്രുതയ്ക്ക് തെളിവാണെന്ന് നിരവധി പേര്‍ ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഡല്‍ഹിയിലെ പ്രമുഖ ബിജെപി നേതാവിന്റെ ജന്മദിനമാണ് ഇന്ന്. ബിജെപി പോഷക സംഘടന സംസ്ഥാന പ്രസിഡന്റ് കൗശല്‍ മിശ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇത് കൂടിയായപ്പോള്‍ ധോണിയെ ഗംഭീര്‍ മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന് ആരാധകര്‍ കമന്റ് ചെയ്യാന്‍ തുടങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്ക് ജന്മദിനാശംസകള്‍ നേരാതെ ഗംഭീര്‍; 2011 ലോകകപ്പിലെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തു, ബിജെപി നേതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നും ചിത്രം