Publish Date: Sun, 10 May 2020 (12:10 IST)
Updated Date: Sun, 10 May 2020 (12:12 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം തന്നെ വീടുകളിലാണ്. വീടുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോ ചാറ്റുകളുമായി പല താരങ്ങളും ഈ ലോക്ക്ഡൗൺ കാലത്തും സജീവമാണ്. ലോക്ക്ഡൗൺ കാലത്തെ എംഎസ് ധോണിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
കഴിഞ്ഞ ദിവസം മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ആരാധകരുടെ 'തല'യുടെ ലോക്ക്ഡൗൺ ഗെറ്റപ് പുറത്തുവന്നത്. ഒരു കാലത്ത് നീണ്ട മുടിയും മറ്റുമായി ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ധോണി പക്ഷേ താടിയും മുടിയും നരച്ച് ലൂസ് ബനിയനും പാന്റ്‌സും ധരിച്ചാണ് വീഡിയോയിലുള്ളത്. ലുക്ക് പുറത്ത് വന്നതോടെ ആരാധകർ പലരും തന്നെ നിരാശയിലാണ്. പലർക്കും ധോണിയുടെ ഈ വയസ്സൻ രൂപത്തോട് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് ചിത്രത്തിന് കീഴിലുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.