ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നും ആയിരിക്കാനാണ് സാധ്യതയെന്നും വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. മറ്റ് മാർഗമില്ലാത്തവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ ആലോചിച്ച് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരുന്ന ഓരോരുത്തരുടേയും നിരീക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അതിര്‍ത്തിയില്‍ തിക്കും തിരക്കുമുണ്ടാക്കുക, ആരോഗ്യ വിവരങ്ങള്‍ മറച്ചുവെക്കുക, അനധികൃത മാര്‍ഗങ്ങളിലൂടെ വരാൻ ശ്രമിക്കുക എന്നിവ തടഞ്ഞില്ലെങ്കിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകും.എല്ലാവര്‍ക്കും ഒരേസമയം കടന്നുവരണം എന്നത് അംഗീകരിക്കാൻ ആവുന്നതല്ല. ആരെല്ലാമാണ് അതിർത്തി കടന്നുവരുന്നതെന്ന കൃത്യമായ ധാരണ സർക്കാരിന് വേണം. ആളുകളുടെ പ്രയാസം മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ അത് മുതലെടുത്തുകൊണ്ടുള്ള വ്യാജപ്രചാരണം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.