Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കാത്തിരിപ്പിന് അവസാനം, റാഞ്ചിയിൽ ടീമിനൊപ്പം ധോണി ഉണ്ടാകും !

ചിപ്പി പീലിപ്പോസ്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:42 IST)
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകകപ്പ് തോൽ‌വിക്ക് ശേഷം ധോണി ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല. ഇനി അദ്ദേഹം ടീമിലുണ്ടാകുമോയെന്ന കാര്യത്തിൽ പോലും ഇതുവരെ വ്യക്തത വന്നിട്ടില്ല. 
 
ധോണിയോ സെലക്ടർമാരോ ടീം നായകൻ വിരാട് കോഹ്ലിയോ പരിശീലകൻ രവി ശാസ്ത്രിയോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. വിരമിക്കലിനെ കുറിച്ച് അറിയിക്കേണ്ടത് ധോണിയാണെന്നായിരുന്നു ഏവരുടെയും അഭിപ്രായം.  
 
ഡിസംബർ വരെ അവധിയെടുത്ത് പോയ ധോണിയെ പിന്നെ ആരാധകർക്ക് കാണാനായിട്ടില്ല. എന്നാല്‍ വീണ്ടും ടീമിനൊപ്പം ധോണിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുണ്ട്. ഈ പ്രതീക്ഷയിൽ ധോണിയുടെ ആരാധകരെല്ലാം റാഞ്ചിയിലേക്ക് വണ്ടി കയറാനുള്ള ഒരുക്കത്തിലാണ്.  
 
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാനത്തെ ടെസ്റ്റിനു വേദിയാകുന്നത് റാഞ്ചിയാണ്. മൂന്നാം ടെസ്റ്റിനായി ധോണി റാഞ്ചിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഴ്ചക്കാരനായാണ് അദ്ദേഹം ടീമംഗങ്ങളുടെ പ്രകടനം കാണാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് മല്‍സരം ആസ്വദിക്കാന്‍ ധോണിയെ ക്ഷണിച്ചിരിക്കുന്നത്. ഇവരുടെ ക്ഷണം സ്വീകരിച്ച് ധോണി സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് സൂചന. 
 
ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കോലിയും സംഘവും ഇനി തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്. കളിയുടെ ഏതു ദിവസമാണ് ധോണി സ്‌റ്റേഡിയത്തിലെത്തുകയെന്നറിയില്ല. കാരണം ധോണിയെ പ്രവചിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ധോണിയെ പ്രതീക്ഷിച്ചെത്തുന്ന ആരാധകരെ അദ്ദേഹം നിരാശനാക്കുകയില്ലെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

അടുത്ത ലേഖനം
Show comments