ഐസിസിയുടെ ഇത്തവണത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണ കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് കൂടി പുരസ്‌കാരങ്ങൾ സമ്മാനിച്ചിരുന്നു. ദശാബ്‌ദത്തിലെ മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോലി സ്വന്തമാക്കിയപ്പോൾ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ലഭിച്ചത് മുൻ ഇന്ത്യൻ നായകനും ഇന്ത്യയുടെ ഇതിഹാസ നായകനുമായിരുന്ന മഹേന്ദ്രസിങ് ധോണിക്കാണ്.
2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇയാന്‍ ബെല്‍ റണ്ണൗട്ടായിട്ടും ധോണി തിരിച്ചുവിളിച്ചിരുന്നു. ഈ സംഭവമാണ് ധോണിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനം ചായയ്ക്ക് പിരുയുന്നതിന്റെ തൊട്ടുമുമ്പുള്ള പന്തിലാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ തട്ടിയിട്ട പന്ത് ബൗണ്ടറി ലൈനിലേക്ക്. ലൈനില്‍ പ്രവീണ്‍ കുമാർ പന്ത് തട്ടിയിട്ടു. പന്ത് ബൗണ്ടറി കടന്നുവെന്ന ബോധ്യത്തിൽ ബെല്ലും മോർഗനും ക്രീസിന് വെളിയിൽ. ഈ സമയം പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി, അഭിനവ് മുകുന്ദിന് കൈമാറി. അദ്ദേഹം ബെയ്ല്‍സ് ഇളക്കി.
തുടർന്ന് ടീം ഇന്ത്യ അപ്പീൽ ചെയ്യുകയും വീഡിയോയിൽ വീഡിയോയില്‍ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്‌തു. ബെൽ 137 റൺസിന് പുറത്ത്. ഒരു വ്യക്തത കുറവ് കാരണം കൊണ്ട് മാത്രം പുറത്തേക്ക് പോകുന്നതിൽ ബെൽ തൃപ്‌തനായിരുന്നില്ല. അദ്ദേഹത്തിന് തിരികെ എത്തണമെങ്കിൽ . ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി അപ്പീല്‍ പിന്‍വലിക്കണം. ധോണി അതുചെയ്യുകയും ചെയ്‌തു. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തി കാണിച്ച പ്രവർത്തി. വീഡിയോ കാണാം.