Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പിന്നെയും തിരിച്ചടി, പരിക്കിനെ തുടർന്ന് റിഷഭ് പന്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

Rishabh Pant

അഭിറാം മനോഹർ

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (13:03 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമായേക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ തന്നെ പുറകിലാണ്. മികച്ച ഫോമിലുള്ള റിഷഭ് പന്തിന് അടുത്ത മത്സരം നഷ്ടമാവുകയാണെങ്കില്‍ അത് സീരീസിലെ ഇന്ത്യന്‍ സാധ്യതകളെയും ബാധിച്ചേക്കാം. ബെംഗളുരു ടെസ്റ്റിന്റെ മൂന്നാം ദിവസം കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് പന്ത് വിശ്രമത്തിലായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയെങ്കിലും വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലായിരുന്നു പന്തിന് പകരം കളിച്ചത്.
 
വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്ന പന്തിന്റെ പരിക്കിനെ ഏറെ ജാഗ്രതയോടെയാണ് ടീം മാനേജ്‌മെന്റ് നോക്കികാണുന്നത്. നേരത്തെ ഓപ്പറേഷന്‍ നടത്തിയ അതേ കാല്‍മുട്ടില്‍ തന്നെയാണ് പരിക്ക് എന്നതിനാല്‍ അടുത്ത ടെസ്റ്റ് മത്സരത്തില്‍ പന്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ പന്തിനെ ടീമിന് കൂടുതല്‍ ആവശ്യമായി വരും. 
 
 പന്തിന് ടീം വിശ്രമം അനുവദിക്കുകയാണെങ്കില്‍ ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ധ്രുവ് ജുറലാകും പന്തിന് പകരമെത്തുക. ബാറ്ററെന്ന നിലയിലും ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാന്‍ ജുറലിനായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഹമ്മദിൻസിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബ്ലാസ്റ്റേഴ്സ്, നിയന്ത്രണം വിട്ട് കാണികൾ, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയേറ്