Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാന് മാത്രമല്ല മുംബൈ ഇന്ത്യൻസിനും തിരിച്ചടി, മിസ്റ്ററി സ്റ്റിന്നർക്ക് ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലും നഷ്ടമാകും!

Allah ghazanfar

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2025 (18:31 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടി. അഫ്ഗാന്റെ മിസ്റ്ററി സ്പിന്നര്‍ അള്ള ഗസന്‍ഫാര്‍ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. വരുന്ന ഐപിഎല്ലും താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ താരലേലത്തില്‍ 4.8 കോടി മുടക്കിയാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കിയത്.
 
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പരിക്കേറ്റ മുജിബുള്‍ റഹ്മാന് പകരക്കാരനായാണ് ഗസര്‍ഫാറിനെ ഉള്‍പ്പെടുത്തിയിരുന്നത്. സിംബാബ്വെ പര്യടനത്തിനിടെ പരിക്കേറ്റ താരത്തിന് കുറഞ്ഞത് 4 മാസം കളിക്കാനാവില്ലെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. ഗസന്‍ഫറിനെ പകരക്കാരനായി ഇടം കയ്യന്‍ സ്പിന്നര്‍ നംഗേയാലിയ ഖരോട്ടയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ശ്രീലങ്കയോടു തോറ്റ് ഓസ്‌ട്രേലിയ