Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ കുറ്റം പറഞ്ഞിരിക്കാം എന്നാൽ, ഏകദിനത്തിലും ടെസ്റ്റിലും കോലിയുടെ ക്യാപ്‌റ്റൻസിയെ ഒരിക്കലും ചോദ്യം ചെയ്യില്ല: ഗംഭീർ

ടി20യിൽ കുറ്റം പറഞ്ഞിരിക്കാം എന്നാൽ, ഏകദിനത്തിലും ടെസ്റ്റിലും കോലിയുടെ ക്യാപ്‌റ്റൻസിയെ ഒരിക്കലും ചോദ്യം ചെയ്യില്ല: ഗംഭീർ
, ചൊവ്വ, 2 ഫെബ്രുവരി 2021 (20:23 IST)
ടി20യിൽ കോലിയുടെ ക്യാപ്‌റ്റൻസിയെ ചൊല്ലി പലതവണ വിമർശനം ഉന്നയിച്ചുണ്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഒരിക്കലും കോലിയുടെ ക്യാപ്‌റ്റൻസിയെ താൻ ചോദ്യം ചെയ്യില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 
 
വിരാട് കോലി ഒരു മികച്ച നായകൻ തന്നെയാണ്. അദ്ദേഹത്തിന്റെ കീഴിൽ മനോഹരമായാണ് ടെസ്റ്റിൽ ഇന്ത്യ കളിക്കുന്നത്. ഇനിയും നേട്ടങ്ങൾ കോലിയുടെ കീഴിൽ ഇന്ത്യൻ ടീം സ്വന്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് കളിക്കുന്ന ടീമല്ല'-ഗംഭീര്‍ പറഞ്ഞു.
 
ടി20 ഫോർമാറ്റിൽ കോലിയുടെ ക്യാപ്‌റ്റൻസിക്ക് നേരെ കടുത്ത വിമർശനം ഉയർത്തുന്ന ആളാണ് ഗൗതം ഗംഭീർ.ഐപിഎല്ലില്‍ ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. എന്നതും ഗംഭീർ എടുത്തുപറയാറുണ്ട്. ടെസ്റ്റിൽ അജിങ്ക്യ രഹാനെയെ ക്യാപ്‌റ്റനാക്കണമെന്ന് ചെറിയ പക്ഷം വാദിക്കുന്നതിനിടെയാണ് ഗംഭീർ കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ