Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ
, ചൊവ്വ, 2 ഫെബ്രുവരി 2021 (19:42 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. കൊവിഡ് പശ്ചാത്തലത്തിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നീട്ടിവെച്ചതിനെ തുടർന്നാണ് ന്യൂസിലൻഡ് ഫൈനൽ ഉറപ്പിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഇന്ത്യക്ക് നിർണായകമാകും.
 
ഓസ്ട്രേലിയയുടെ സാധ്യതകൾ മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍  രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്യും. നിലവിൽ ന്യൂസിലൻഡിന് 70ഉം ഓസ്ട്രേലിയക്ക് 69.2 ഉം വിജയശതമാനമാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ ഇതിഹാസമാകാൻ പോകുന്ന കളിക്കാരൻ: ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മുൻ ഓസീസ് താരം