Publish Date: Sat, 04 Jul 2020 (12:30 IST)
Updated Date: Sat, 04 Jul 2020 (12:36 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് സിനിമയും ക്രിക്കറ്റും പൂർണമായും നിശ്ചലമായതോടെ. മുംബൈയിൽ വീട്ടിൽ അനുഷ്കയും കോഹ്‌ലിയും ഇപ്പോൾ ജീവിതം ആഘോഷമാക്കുകയാണ്. വിവാഹ ശേഷമുള്ള ആദ്യ ആറുമസത്തിൽ വെറും 21 ദിവസമാണ് കോഹ്‌ലിയ്ക്കൊപ്പം കഴിയാനായത് എന്ന് അനുഷ്ക പറയുന്നു. രണ്ടുപേർക്കും നല്ല തിരക്കുകളായതിനാൽ ഒരുമിച്ച് കഴിയാനുള്ള അവസരങ്ങൾ നന്നേ കുറവായിരുന്നു എന്നും അനുഷ്ക പറയുന്നു.
തിരക്കുകൾക്കിടയിൽ ഞങ്ങൾ കാണുന്നത് ആരെങ്കിലും ഒരാൾ സമയം കണ്ടെത്തിയാണ്. വിരട് എന്നെയോ ഞാൻ വിരാടിനെയോ കാണാർ വരുമ്പോഴെല്ലാം അവധി ദിവസങ്ങളാണ് എന്നാണ് ആളുകൾ കരുതുക പക്ഷേ അത് സത്യമല്ല ഞങ്ങളിൽ ഒരാൾ എപ്പോഴും തിരക്കിലായിരിയ്ക്കും. അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരം നന്നേ കുറവാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യ ആറുമാസത്തിൽ ഞങ്ങൾ ഒരുമിച്ചുകഴിഞ്ഞത് വെറും 21 ദിവസം മാത്രമായിരുന്നു.
ഞാൻ കൃത്യമായി എണ്ണിയതാണ് അത്. വിരാടിനൊപ്പം ചിലവഴിയ്ക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. അനുഷ്കയുമൊത്ത് കൂടുതൽ ദിവസം ചിലവഴിയ്ക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് കോഹ്‌ലിയും മനസു തുറന്നു. ഒരോ ദിവസവും പരസ്പരം സ്നേഹിച്ച് ജീവിയ്ക്കുകയാണ് ഞങ്ങൾ. സ്നേഹം മാത്രമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം. കേവലം വർഷങ്ങളുടെയല്ല, യുഗങ്ങളായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ എന്ന് തോന്നാറുണ്ട്. കോഹ്‌ലി പറഞ്ഞു.