Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ഇപ്പോഴും കളിക്കുന്നത് പേടിച്ചാണെന്ന് സൈമൺ ഡൗൾ, കോലിയിത് കേൾക്കെണ്ടെന്ന് ശ്രീശാന്ത്, ലോകകപ്പിൽ കിവികളെ പഞ്ഞിക്കിടുമെന്നും ശ്രീ

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (16:14 IST)
നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിന് ഇപ്പോഴുമാകുന്നില്ലെന്നും വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് താരങ്ങള്‍ കളിക്കുന്നതുമെന്ന് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൗളിന് മറുപടിയുമായി മലയാളി താരം എസ് ശ്രീശാന്ത്. ഇപ്പോള്‍ ഡൗള്‍ പറഞ്ഞത് വിരാട് കോലി കേള്‍ക്കെണ്ടെന്നും എന്താണ് നിര്‍ഭയമായ ക്രിക്കറ്റെന്ന് ലോകകപ്പില്‍ ഇന്ത്യ  ന്യൂസിലന്‍ഡിന് കാണിച്ചുകൊടുക്കുമെന്നും ശ്രീശാന്ത് ഒരു ടോക് ഷോയില്‍ പറഞ്ഞു.
 
ഇംഗ്ലണ്ട് കളിക്കാരെ പോലെ റിസ്‌ക് എടുത്ത് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മടിയാണെന്നും കണക്കുകളിലും ശരാശരിയിലുമാണ് താരങ്ങളുടെ ശ്രദ്ധയെന്നുമായിരുന്നു സൈമണ്‍ ഡൗളിന്റെ നേരത്തെയുള്ള പരാമര്‍ശം. ഇത് വിരാട് കോലി കേള്‍ക്കെണ്ടെന്നും കേട്ടാല്‍ അതിന്റെ ദോഷമെന്തെന്ന് ന്യൂസിലന്‍ഡിന് മനസ്സിലാകുമെന്നും ശ്രീശാന്ത് പറയുന്നു. ഇംഗ്ലണ്ടിനെ പോലെ ഹിറ്റര്‍മാരുമായാണ് ന്യൂസിലന്‍ഡ് ലോകകപ്പിനെത്തുന്നത്. എന്തായാലും അവര്‍ ലോകകപ്പ് നേടില്ലെന്ന് ഉറപ്പാണ്. ഭാവിയില്‍ ഒരു പക്ഷേ നേടിയേക്കാം. പക്ഷെ ഇത്തവണ അവര്‍ ഇന്ത്യയില്‍ നാണം കെടും. അതിനാല്‍ തന്നെ മാധ്യമങ്ങളെ കാണുമ്പോള്‍ എന്താണ് വിളിച്ചുപറയുന്നതെന്ന് ഓര്‍മ വേണം. അങ്ങോട്ട് തിരിച്ചുകിട്ടുമെന്ന ബോധത്തില്‍ വേണം വല്ലതും പറയാന്‍. ശ്രീശാന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു, ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനായില്ല, തോല്‍വിയില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകന്‍

ബാബർ അസം: ട്രോഫി-0, രാജിക്കത്ത് രണ്ടെണ്ണം, ട്രോളിൽ മുങ്ങി പാക് സൂപ്പർ താരം

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

India vs Bangladesh 2nd Test, Day 5: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 95 റണ്‍സ്

അടുത്ത ലേഖനം
Show comments