Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്തും പത്താനും ഉത്തപ്പയും ഒരേ ടീമിൽ, ഇനി കളി സിംബാബ്‌വെയിൽ

S Sreesanth
ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ എസ് ശ്രീശാന്ത് സിംബാബ്‌വെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നു. സിം ആഫ്രോ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ശ്രീശാന്ത് പങ്കെടുക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഏരീസ് ഗ്രൂപ്പ് മേധാവിയായ സോഹന്‍ റോയിയുടെയും ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കേയ്ന്‍സിലാവും ശ്രീശാന്ത് കളിക്കുക. ശ്രീശാന്തിനൊപ്പം മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പയും ഹരാരെ ഹരിക്കേയ്ന്‍സിന്റെ ഭാഗമാണ്.
 
സിംബാബ്‌വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് സിം ആംഫ്രോ ടി20 എന്ന പേരില്‍ ജൂലൈ 20 മുതല്‍ ആരംഭിക്കുന്നത്. 5 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍,പാര്‍ഥീവ് പട്ടേല്‍,സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരും ലീഗിന്റെ ഭാഗമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ഫുട്ബോളിന് വരാനിരിക്കുന്നത് വസന്തകാലം, സാഫ് കപ്പ് ഫൈനലിൽ അമ്പരപ്പിച്ച് ആരാധകരുടെ നിര: ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കിരീടം