Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പാക്കിസ്ഥാനിലേക്ക് പോകാന്‍ താല്‍പര്യമില്ല'; ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറി നിതിന്‍ മേനോന്‍, അവധി ചോദിച്ച് ശ്രീനാഥും

ഇന്ത്യയില്‍ നിന്നുള്ള ഐസിസിയുടെ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥും പാക്കിസ്ഥാനിലേക്ക് പോകില്ല

Nitin Menon

രേണുക വേണു

, വ്യാഴം, 6 ഫെബ്രുവരി 2025 (12:21 IST)
Nitin Menon

ചാംപ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള ഐസിസി എലൈറ്റ് പാനല്‍ അംപയര്‍ നിതിന്‍ മേനോന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള അംപയര്‍ പാനലില്‍ നിന്ന് ഒഴിയുന്നതെന്ന് നിതിന്‍ മേനോന്‍ അറിയിച്ചു. 
 
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുന്നതിനാല്‍ നിഷ്പക്ഷ അംപയര്‍മാര്‍ക്ക് മാത്രമേ കളി നിയന്ത്രിക്കാന്‍ സാധിക്കൂ. അതിനാല്‍ നിതിന്‍ മേനോനു ദുബായില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരങ്ങളിലും അംപയറാകാന്‍ സാധിക്കില്ല. 
 
ഇന്ത്യയില്‍ നിന്നുള്ള ഐസിസിയുടെ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥും പാക്കിസ്ഥാനിലേക്ക് പോകില്ല. ഐസിസിയോടു അവധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശ്രീനാഥ് അറിയിച്ചു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി മത്സരങ്ങള്‍ കാരണം വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും അതിനാല്‍ ചാംപ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീനാഥ് ഐസിസിയെ അറിയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England 1st ODI: ഫോം വീണ്ടെടുക്കാന്‍ കോലിയും രോഹിത്തും; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്