Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

Indian team England welcome,No fans for Indian team UK,Indian cricket team in England,Empty welcome Indian team,Indian players no reception England,ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ സ്വീകരണം,ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ ആരാധകര്‍ ഇല്ല,ഇന്ത്യയുടെ ഇംഗ്ലണ്ട്

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (09:31 IST)
മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെയാണ് ഇത്തവണ ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ യുവതാരങ്ങളുടെ ഇന്ത്യന്‍ നിരയെ നയിക്കുന്നത് ശുഭ്മാന്‍ ഗില്ലാണ്. സീനിയര്‍ താരങ്ങളായ ഇരുവരും വിരമിച്ചെങ്കിലും റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ ഇക്കുറി ഒരു ആരാധകന്‍ പോലും വിമാനത്താവണത്തിലേക്ക് എത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
മുതിര്‍ന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ വിമല്‍ കുമാറാണ് യൂട്യൂബിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്‍ക്ക് പുറമെ മാധ്യമങ്ങളും ഇന്ത്യന്‍ ടീമിനെ കാണാനായി വിമാനത്താവളത്തില്‍ എത്തിയില്ലെന്ന് വിമല്‍ കുമാര്‍ പറയുന്നു. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തെ വരവേല്‍ക്കാന്‍ നിരവധി ആരാധകര്‍ ഓസ്‌ട്രേലിയന്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ