Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിൽ അശ്വിൻ അവഗണിക്കപ്പെടുന്നു, അവനെ പോലെ മറ്റൊരു താരമില്ല: ഗവാസ്കർ

ഇന്ത്യൻ ടീമിൽ അശ്വിൻ അവഗണിക്കപ്പെടുന്നു, അവനെ പോലെ മറ്റൊരു താരമില്ല: ഗവാസ്കർ
, ചൊവ്വ, 13 ജൂണ്‍ 2023 (15:38 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരെ നേരിടേണ്ടി വന്ന ദയനീയ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരെയാണ് താരം പൊട്ടിത്തെറിച്ചത്. ഓസ്‌ട്രേലിയന്‍ ടീമില്‍ 5 ഇടംകയ്യന്മാരുള്ളപ്പോള്‍ ഇടം കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരത്തെ പുറത്തിരുത്തിയത് വലിയ അബദ്ധമായെന്നും ഗവാസ്‌കര്‍ പറയുന്നു.
 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈബലില്‍ ഇടംകയ്യനാര ട്രാവിസ് ഹെഡ് സെഞ്ചുറിയുമായി തകര്‍ത്തടിച്ചപ്പോള്‍ മറ്റൊരു ഇടംകയ്യനായ അലക്‌സ് ക്യാരി ആദ്യ ഇന്നിങ്ങ്‌സില്‍ 48 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 66 റണ്‍സും നേടിയിരുന്നു. അശ്വിന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്ത് പോയ നിമിഷമാണത്. നിങ്ങള്‍ തന്നെ പറയു. ഐസിസി റാങ്കിംഗില്‍ ഒന്നാമതുള്ള ഒരു ബാറ്ററെ പച്ചപ്പുള്ള പിച്ചില്‍ മുന്‍പ് റണ്‍സടിച്ചില്ല സ്പിന്‍ പിച്ചില്‍ റണ്‍സടിച്ചില്ല എന്നും പറഞ്ഞ് മാറ്റി നിര്‍ത്തുമോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല.
 
ഇതാദ്യമായല്ല അശ്വിനെ ഇത്തരത്തില്‍ മോശമായി പരിഗണിക്കുന്നത്. വലം കയ്യന്‍ ബാറ്ററാണ് ക്രീസിലെങ്കില്‍ ഇടം കയ്യന്‍ സ്പിന്നര്‍ക്ക് പന്ത് നല്‍കിയും കാറ്റ് അനുകൂലമല്ലെന്ന് പറഞ്ഞും ബൗളറുടെ ഫൂട്ട് മാര്‍ക്കിന്റെ പേരിലെല്ലാം പല ഘട്ടങ്ങളില്‍ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമില്‍ പുതിയ കുതിരകളെ കൊണ്ടുവരണം, ചഹല്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരെയെത്തിക്കണം: രാജസ്ഥാന്റെ ഉയര്‍ച്ചയില്‍ സഞ്ജുവിന് വലിയ പങ്കുണ്ട് : രാജാമണി