Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരമിക്കൽ തീരുമാനമില്ല, അടുത്ത അഞ്ച് വർഷം കൂടി ക്രിക്കറ്റിൽ തുടരുമെന്ന് ക്രിസ് ഗെയ്‌ൽ

വിരമിക്കൽ തീരുമാനമില്ല, അടുത്ത അഞ്ച് വർഷം കൂടി ക്രിക്കറ്റിൽ തുടരുമെന്ന് ക്രിസ് ഗെയ്‌ൽ
, ശനി, 2 ജനുവരി 2021 (15:52 IST)
പ്രഫഷണൽ ക്രിക്കറ്റ് ലീഗിൽ നിന്നും ഉടൻ വിരമിക്കില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‌ൽ. 45 വയസ്സുവരെ തനിക്ക് ഇതേ മികവിൽ കളിക്കാൻ കഴിയും ഗെയ്‌ൽ പറഞ്ഞു. വിരമിക്കലിനേ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
വിരമിക്കലിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നത് തന്നെയില്ല. ഇനിയും രണ്ട് ടി20 ലോകകപ്പുകൾ വരാനിരിക്കുന്നുവെന്ന് പറഞ്ഞ് ഗെയ്‌ൽ പ്രായം വെറും സംഖ്യമാത്രമാണെന്നും വ്യക്തമാക്കി. നിലവിൽ 41 വയസുള്ള ഗെയ്‌ൽ കഴിഞ്ഞ ഐപിഎൽ ടൂർണമെന്റിലും മികച്ച പ്രകടനമായിരുന്നു കാഴ്‌ച്ചവെച്ചത്. ഐപിഎല്ലിൽ കളിച്ച 7 മത്സരങ്ങളിൽ 41.14 ശരാശരിയിൽ 137.14 സ്ട്രൈക്ക് റേറ്റിൽ 288 റൺസാണ് ഗെയ്‌ൽ അടിച്ചെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ കണ്ട ഏറ്റവും മികച്ച പേസർ ആ താരം, അയാളെ നേരിടേണ്ടി വരുമ്പോൾ ബാറ്റ്സ്മാന്മാർ ശരിക്കും കരയുമായിരുന്നു: അക്തർ