Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോഫ്രാ ആർച്ചറുടെ പരിക്ക് ഏറ്റവും ബാധിക്കുക രാജസ്ഥാൻ റോയൽസിനെ, ആശങ്കയിൽ സഞ്ജുവും സംഘവും

ജോഫ്രാ ആർച്ചറുടെ പരിക്ക് ഏറ്റവും ബാധിക്കുക രാജസ്ഥാൻ റോയൽസിനെ, ആശങ്കയിൽ സഞ്ജുവും സംഘവും
, തിങ്കള്‍, 22 മാര്‍ച്ച് 2021 (19:47 IST)
ഐപിഎല്ലിൽനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിനെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്. ഇന്ത്യക്കെതിരായ പരമ്പരക്കിടെ ഉണ്ടായ പരിക്കിനെ തുടർന്ന് ആർച്ചർക്ക് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഈ വാർത്ത ഏറെ നിരാശ സൃഷ്ടിച്ചിരിക്കുന്നത് ആർച്ചറുടെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിനാണ്.
 
ആർച്ചറുടെ കൈമുട്ടിലെ പരിക്ക് വഷളാവുകയാണെങ്കിൽ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് കിരീടസാധ്യതകളെ അത് കാര്യമായി തന്നെ ബാധിക്കും. അതിനാൽ തന്നെ പരിക്ക് പൂർണമായും മാറാതെ ഐപിഎല്ലിൽ കളിക്കുവാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകാൻ സാധ്യതയില്ല. 
 
ടി20 ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡിനും ഇന്ത്യക്കും എതിരായ ടെസ്റ്റ് പരമ്പരകളുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന്റെ അഭിമാനപോരാട്ടമായ ആഷസും വരാനിരിക്കുന്നു. അതിനാൽ തന്നെ ഐപിഎല്ലിൽ താരം കളിച്ചേക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർച്ചറില്ല, റൂട്ട് പുറത്ത് തന്നെ, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു