ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ തീർത്തും അപ്രതീക്ഷിതമായാണ് ഓപ്പണിങ് റോളിലേക്ക് ഇന്ത്യൻ നായകൻ വിരാട് കോലി എത്തിയത്. ഫോമിൽ അല്ലാത്ത കെഎൽ രാഹുലിന് പകരം പരിക്ക് മാറി ഇഷാൻ കിഷൻ ഓപ്പണിങ്ങിൽ എത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഏവരെയും അമ്പരപ്പിച്ച് ഓപ്പണിങ്ങിനെത്തിയ കോലി-രോഹിത് ജോഡി ആദ്യ വിക്കറ്റിൽ 94 റൺസ് എടുത്തശേഷാമാണ് പിരിഞ്ഞത്.
ഈ പ്രകടനത്തോടെ രണ്ടുതാരങ്ങളും തുടർന്നും ഓപ്പൺ ചെയ്യണമെന്ന അഭിപ്രായം ഉയർന്നിരിക്കുകയാണ്. ഇരു താരങ്ങളും തുടർന്നും ഓപ്പൺ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ അത് എതിരാളികളെ ശരിക്കും ഭയപ്പെടുത്തുമെന്നാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ പറയുന്നത്. ഇരുവരെയും കണ്ടപ്പോൾ സച്ചിൻ-സെവാഗ് സഖ്യത്തിന്റെ പ്രതീതി ഉണ്ടായെന്നും വോൺ പറഞ്ഞു.
അതേസമയം ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി ഇത്തവണ ഓപ്പൺ ചെയ്യുമെന്ന് കോലി വ്യക്തമാക്കി.അതിലൂടെ ഭാവിയില്‍ ടീം ഇന്ത്യക്ക് വേണ്ടിയും കോലി തന്നെ ഓപ്പൺ ചെയ്‌തേക്കും എന്നാണ് സൂചന. ഞാൻ വിവിധ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ ടീമിന് ശക്തമായ മധ്യനിരയുണ്ട്.ഓപ്പണ്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നു. ഞാനോ രോഹിത്തോ ഓപ്പണിംഗ് ഇറങ്ങിയിട്ട് ഉറച്ച് നിന്നാല്‍ പിന്നീട് വരുന്ന താരങ്ങളുടെ ആത്മവിശ്വാസം ഉയർത്താൻ അത് കാരണമാകും. കോലി പറഞ്ഞു.