Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പർ ഓവറിൽ ഇത്തവണ അടിതെറ്റി, ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്ഥാന് റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പ് കിരീടം

Pakistan A vs Bangladesh A, Rising stars Asia cup, Pakistan champions,പാകിസ്ഥാൻ എ - ബംഗ്ലാദേശ് എ, ഏഷ്യാകപ്പ്,പാകിസ്ഥാൻ ചാമ്പ്യൻസ്

അഭിറാം മനോഹർ

, തിങ്കള്‍, 24 നവം‌ബര്‍ 2025 (11:53 IST)
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പ് കിരീടം പാകിസ്ഥാന്‍ എ ടീമിന്. ബംഗ്ലാദേശ് എയെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് പാകിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പ്‌പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 125 റണ്‍സിന് ഓളൗട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 3 വിക്കറ്റുകള്‍ വീഴ്ത്തിയ സുഫിയാന്‍ മുഖീം ആണ് പാക് നിരയില്‍ തിളങ്ങിയത്.
 
 പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 18 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 9 വിക്കറ്റിന് 99 റണ്‍സെന്ന നിലയിലായിരുന്നു. അവസാന 2 ഓവറില്‍ വിജയിക്കാന്‍ 27 റണ്‍സ് വേണമെന്ന നിലയില്‍ ഷാഹിദ് അസീസ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 20 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. എന്നാല്‍ അവസാന ഓവറില്‍ 6 റണ്‍സ് മാത്രമെ ബംഗ്ലാദേശിന് നേടാനായുള്ളു. സൂപ്പര്‍ ഓവറില്‍ ആദ്യ 3 പന്തിനിടെ 2 ബംഗ്ലാദേശ് താരങ്ങളും പുറത്തായി.
 
എക്‌സ്ട്രയായി ലഭിച്ച അഞ്ച് റണ്‍സ് അടക്കം 7 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഇത് അനായാസം പാകിസ്ഥാന്‍ മറികടന്നു. പാകിസ്ഥാന് വേണ്ടി സാദ് മസൂഫ്(38), അറാഫാത്ത് മിന്‍ഹാസ്(25), മാസ് സദാഖത്(23) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അഹമ്മദ് ഡാനിയേലാണ് മത്സരത്തിലെ താരം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Southafrica: ഹാർമർ വന്നു, വിക്കെറ്റെടുത്തു, റിപ്പീറ്റ്: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച