Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതപരമായ കാരണങ്ങളാൽ പതിനെട്ടാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപനം, ആരാധകരെ ഞെട്ടിച്ച് പാക് വനിതാ താരം

മതപരമായ കാരണങ്ങളാൽ പതിനെട്ടാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപനം, ആരാധകരെ ഞെട്ടിച്ച് പാക് വനിതാ താരം
, വെള്ളി, 21 ജൂലൈ 2023 (13:52 IST)
മതപരമായ കാരണങ്ങളാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ വനിതാ താരം ആയിഷ നസീം. 18 വയസ് മാത്രം പ്രായമുള്ള പാകിസ്ഥാന്‍ താരം നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 369 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 25 പന്തില്‍ നിന്നും 43 റണ്‍സുമായി താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.
 
2021 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും തിളങ്ങിയതോടെയാണ് ആയിഷ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത്. പ്രതിഭയെന്ന് പാക് ഇതിഹാസം വസീം അക്രം വിശേഷിപ്പിച്ച താരമാണ് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാർദ്ദിക്കിന് വിശ്രമം, അയർലൻഡ് പര്യടനത്തിൽ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിലേക്ക്?