Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ മത്സരത്തിന് ശേഷവും നാട്ടിലേക്ക് മടങ്ങാം, ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യയ്ക്കായി പുതിയ നിദേശവുമായി പാകിസ്ഥാൻ

ഓരോ മത്സരത്തിന് ശേഷവും നാട്ടിലേക്ക് മടങ്ങാം, ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യയ്ക്കായി പുതിയ നിദേശവുമായി പാകിസ്ഥാൻ

അഭിറാം മനോഹർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (13:59 IST)
അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പങ്കെടുപ്പിക്കാനായി പുതിയ നിര്‍ദേശം മുന്നോട്ട് വെച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ ആവര്‍ത്തിച്ചതോടെയാണ് പുതിയ നിര്‍ദേശവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ചാമ്പ്യന്‍സ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീമിന് നാട്ടിലേക്ക് മടങ്ങാമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നിര്‍ദേശം.
 
ഇതിനായി ഡല്‍ഹി,ചണ്ഡിഗഡ്,മൊഹാലി എന്നീ നഗരങ്ങളില്‍ ഒന്നിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം സജ്ജമാക്കാമെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഓഫര്‍. എന്നാല്‍ ഇക്കാര്യം ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന മറ്റ് 7 ടീമുകളും പാകിസ്ഥാനിലെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നിന്നും മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെയും 23ന് പാകിസ്ഥാനെയും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ നേരിടുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Newzealand: വിനയായത് ഓവര്‍ കോണ്‍ഫിഡന്‍സ്, പൊരുതിയെങ്കിലും രക്ഷയില്ല, ഇന്ത്യന്‍ മണ്ണിലെ ന്യൂസിലന്‍ഡിന്റെ വിജയം 36 വര്‍ഷങ്ങള്‍ക്ക് ശേഷം