Publish Date: Sat, 12 Feb 2022 (14:54 IST)
Updated Date: Sat, 12 Feb 2022 (14:57 IST)
ജീവിതത്തിലേക്ക് മകള്‍ വാമിക എത്തിയതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് നടി അനുഷ്‌ക ശര്‍മ്മ.ജനുവരി 11 നായിരുന്നു കുഞ്ഞിന് ഒരു വയസ് തികഞ്ഞത്. ജന്മദിനം വിരാടും അനുഷ്‌കയും ആഘോഷിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ഓരോ വിശേഷങ്ങളും അനുഷ്‌ക പങ്കുവയ്ക്കാറുണ്ട്.ലോക്ക്ഡൗണ്‍ കാലത്തെ ഒരു പാചക വീഡിയോ ഷെയര്‍ നടി. അന്ന് താന്‍ ഒരുപാട് ഭക്ഷണത്തെക്കുറിച്ചുള്ള ബ്ലോഗുകള്‍ കാണാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ജാം തയ്യാറാക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും അനുഷ്‌ക പറയുന്നു.
2021 ജനുവരിയിലായിരുന്നു അനുഷ്‌കയ്ക്ക് വാമിക ജനിച്ചത്.