Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിയെ കുടുക്കിയ ‘ചുമ’; വില്ലനായത് ‘ടെർബ്യൂട്ടാലിൻ’ - ഒടുവില്‍ വിലക്കും!

പൃഥ്വിയെ കുടുക്കിയ ‘ചുമ’; വില്ലനായത് ‘ടെർബ്യൂട്ടാലിൻ’ - ഒടുവില്‍ വിലക്കും!
മുംബൈ , ബുധന്‍, 31 ജൂലൈ 2019 (15:37 IST)
ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയായിരുന്നു ടെസ്‌റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി - ഡോപ്പിംഗ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ രക്തത്തില്‍ കണ്ടെത്തിയതാണ് താരത്തിന് തിരിച്ചടിയായത്.

ഇന്ത്യയുടെ ഭാവി താരത്തിന് ഇങ്ങനെയൊരു പിഴവ് സംഭവിക്കുമോ?, എവിടെയാണ് വീഴ്‌ച സംഭവിച്ചത് എന്ന സംശയങ്ങള്‍ പിന്നാലെ ഉയര്‍ന്നു. പൃഥ്വി നല്‍കിയ മൂത്ര സാമ്പിളില്‍ ടെർബ്യൂട്ടാലിൻ എന്ന നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത് വിലക്കിലേക്ക് നയിച്ചത്.

ഉത്തേജക വിരുദ്ധ ഏജൻസിയായ ‘വാഡ’യുടെ നിരോധിത പട്ടികയിൽപ്പെട്ട ഉൽപന്നമായ ടെർബ്യൂട്ടാലിൻ എങ്ങനെ ഷായുടെ ശരീരത്തിലെത്തി എന്ന സംശയം ഇതോടെ ചര്‍ച്ചയായി. ഇതിന് താരം തന്നെ ഉത്തരം നല്‍കി.

ഈ വര്‍ഷം ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇൻഡോറിലെത്തിയപ്പോൾ കടുത്ത ചുമയും ജലദോഷവും പിടിക്കപ്പെട്ടു. ഇതോടെ ചുമയ്‌ക്കുള്ള സിറപ്പ് കഴിച്ചു. ഈ മരുന്നില്‍ ടെർബ്യൂട്ടാലിൻ ഉള്‍പ്പെട്ടിരുന്നു. ഇതറിയാതെയാണ് താന്‍ സിറപ്പ് കുടിച്ചതെന്നും യുവതാരം പറഞ്ഞു. അന്ന് നല്‍കിയ മൂത്ര സാമ്പിളാണ് ഇപ്പോള്‍ വിനയായി തീര്‍ന്നത്.

ലഭ്യമാകുന്ന മരുന്നുകള്‍ ശ്രദ്ധയില്ലാതെ കായിക താരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉൽപന്നങ്ങളില്‍ പലതും ഉത്തേജക മരുന്ന് ഗണത്തില്‍ പെടുന്നുവ ആയിരിക്കും. മരുന്ന് ശരീരത്തില്‍ എത്തുന്നതോടെ കായിക ഭാവിയും തുലാസിലാകും. മത്സരങ്ങള്‍ക്ക് മുമ്പായി നടത്തുന്ന ഉത്തേജക പരിശോധനയിലാകും പിടിക്കപ്പെടുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പാലം’ പണിത് വെട്ടിലായി; അടയ്‌ക്കേണ്ടത് 17 കോടി - റൊണാള്‍ഡീന്യോയുടെ വസ്‌തുവകകളും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു