Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പാലം’ പണിത് വെട്ടിലായി; അടയ്‌ക്കേണ്ടത് 17 കോടി - റൊണാള്‍ഡീന്യോയുടെ വസ്‌തുവകകളും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു

‘പാലം’ പണിത് വെട്ടിലായി; അടയ്‌ക്കേണ്ടത് 17 കോടി - റൊണാള്‍ഡീന്യോയുടെ വസ്‌തുവകകളും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു
സാവോപോളോ , ബുധന്‍, 31 ജൂലൈ 2019 (14:54 IST)
ആരാധകരുടെ പ്രിയതാരമായ മുന്‍ ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോ നികുതി വെട്ടിപ്പ് കേസില്‍ വെട്ടില്‍. ആഡംബര ജീവിതം നയിക്കുന്ന താരം നികുതി അടയ്‌ക്കുന്നതില്‍ പിഴകള്‍ വരുത്തിയതോടെയാണ് അധികൃതര്‍ നടപടി ശക്തമാക്കിയത്.

റൊണാള്‍ഡീന്യോയുടെ 57 വസ്തുവകകള്‍ കണ്ടുകെട്ടിയ അധികൃതര്‍ താരത്തിന്റെ സ്‌പാനിഷ് ബ്രസീലിയന്‍ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ താരം നേരിടേണ്ടി വരുമെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോര്‍ട്ടോ അലെഗ്രയിലുള്ള തന്റെ സ്വകാര്യ ലേക്ക് ഹൗസിലേക്ക് പാലം നിര്‍മിച്ചതാണ് റൊണാള്‍ഡീനിയോയെ വെട്ടിലാക്കിയത്. ഏകദേശം പതിനേഴ് കോടി രൂപ നികുതിയിനത്തില്‍ അടയ്‌ക്കണമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നിര്‍ദേശം താരം അവഗണിച്ചു. ഇതോടെയാണ് വസ്‌തുവകകള്‍ കണ്ടുക്കെട്ടിയത്.

നികുതിയിനത്തിലും മറ്റുമായി 14 കോടിയോളം രൂപ റൊണാള്‍ഡീന്യോ അടയ്‌ക്കാനുണ്ട്. ഇതാണ് താരത്തിന് തിരിച്ചടിയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അദ്ദേഹം പലപ്പോഴും രക്ഷകനായിട്ടുണ്ട്‘ - രഹാനെയെ ചേർത്തുപിടിച്ച് കോഹ്ലി