Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

നിലവില്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പുജാരയ്ക്ക് പകരക്കാരനാവുക എളുപ്പമല്ല.

KL Rahul century, India vs England,Rishab Pant, Test match,കെ എൽ രാഹുൽ,ഇന്ത്യ- ഇംഗ്ലണ്ട്,ക്രിക്കറ്റ് മലയാളം

അഭിറാം മനോഹർ

, ഞായര്‍, 31 ഓഗസ്റ്റ് 2025 (19:21 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ചേതേശ്വര്‍ പുജാര വിരമിച്ചതോടെ വലിയ വിടവാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ പടിയൊഴിയുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയെപറ്റി ആരാധകര്‍ക്കെല്ലാം ആശങ്കകളുണ്ട്. നിലവില്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പുജാരയ്ക്ക് പകരക്കാരനാവുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും നിര്‍ണായക താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൂജാര.
 
 ഇന്ത്യയുടെ ഓപ്പണിംഗ് താരവും പരിചയസമ്പന്നനുമായ കെ എല്‍ രാഹുലാണ് നിലവില്‍ സാങ്കേതികമായി ഇന്ത്യയുടെ ഏറ്റവും മികച്ച താരമെന്ന് പുജാര പറയുന്നു. സ്ഥിരതയും സാങ്കേതിക മികവും ഒന്നിക്കുന്ന മികച്ച താരമാണ് രാഹുലെന്നും നിലവില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ രാഹുലാണെന്നുമാണ് പുജാര വ്യക്തമാക്കിയത്. രാഹുല്‍ പരമ്പരാഗത രീതിയില്‍ കളിക്കുന്ന ബാറ്ററാണ്. സാങ്കേതികമായി നോക്കിയാല്‍ ഏറ്റവും മികച്ച ടെക്‌നിക് കൈവശമുള്ള ബാറ്റര്‍. അദ്ദേഹം ടീമിനായി ഓപ്പണിങ്ങില്‍ കളിക്കുന്നതിനാല്‍ ഒരു ഉറച്ച അടിത്തറ ഒരുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ഇങ്ങനെയാണ് പുജാരയുടെ വാക്കുകള്‍.
 
ഇന്ത്യയ്ക്കായി 63 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള കെ എല്‍ രാഹുല്‍ 35.41 ശരാശരിയില്‍ 3789 റണ്‍സാണ് നേടിയിട്ടുള്ളത്. 10 സെഞ്ചുറികളും 19 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 199 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ