തോല്‍വികള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി
തോല്‍വികള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിക്കു പിന്നാലെ വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡികോക്കും പരുക്കിന്റെ പിടിയില്‍. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയ്ക്കേറ്റ പരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
പരുക്ക് ഗുരുതരമല്ലെങ്കിലും നാലാഴ്ചത്തെ വിശ്രമമാണ് ഡികോക്കിനു ഡോക്ടർമാർ നല്‍കിയിരിക്കുന്നത്. പരുക്ക് കാര്യമായിട്ടില്ലെങ്കിലും വിശ്രമം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട്.
പുതുമുഖം വിക്കറ്റ് കീപ്പർ ഹെയ്ന്റിച്ച് ക്ലാസെ ഡികോക്കിനു പകരും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടും. ക്ലാസെനെ കഴിഞ്ഞ ദിവസംതന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡികോക്കും പരുക്കിന്റെ പിടിയിലായത്.
നേരത്തെ, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സിന് പിന്നാലെ ഡുപ്ലസിക്കും പരുക്കേറ്റത് ദക്ഷിണാഫ്രിക്കന്‍ ടീമിന് തിരിച്ചടിയായിരുന്നു.
ആറ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബുധനാഴ്ച കേപ്ടൗണിലാണ് പരമ്പരയിലെ മൂന്നാം മത്സരം.