Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ടർ 19 ലോകകപ്പ്; 'അവനെ നോക്കി വെച്ചോ', ഗാംഗുലിയുടെ വാക്കുകൾ വൈറലാകുന്നു

മണിക്കൂറിൽ 145 കി.മി വേഗതയിൽ പന്തെറിയുന്ന പയ്യനെ പ്രശംസിച്ച് ഗാംഗുലി

അണ്ടർ 19 ലോകകപ്പ്; 'അവനെ നോക്കി വെച്ചോ', ഗാംഗുലിയുടെ വാക്കുകൾ വൈറലാകുന്നു
, ഞായര്‍, 4 ഫെബ്രുവരി 2018 (12:32 IST)
അണ്ടർ 19 ലോകകപ്പ്ഇൽ ഇന്ത്യ നാലാം തവണയും ചാമ്പ്യന്മാർ ആയതോടെ കൗമാര താരങ്ങളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. കമലേഷ് നാഗർകോട്ടിയെന്ന യുവാവിനെയാണ് ക്രിക്കറ്റ് നിരൂപകർ ഏറ്റവും അധികം ശ്രദ്ധിച്ചത്. താരത്തിന്റെ വേഗതയേറിയ പന്തുകളിൽ നിരവധി എതിർതാരങ്ങളാണ് പുറത്തുപോയത്. 
 
6 മാച്ചുകളിൽ നിന്നും 9 വിക്കറ്റാണ് കമലേഷ് എടുത്തത്. ലോകകപ്പ് പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി കമലേഷ് മാറി. മണിക്കൂറിൽ 145 കി. മി വേഗതയി‌ൽ പന്തെറിയുന്ന താര ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ നിരൂപകര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ മുൻ നായകനായ സൗരവ് ഗാംഗുലി പോലും അന്ന് കമലേഷിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. 
 
ഈ പയ്യനിൽ ഒരു കണ്ണ് വെക്കണം എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ശിവം മവിയുടെ ബൗളിംഗിനേയും ഗാംഗുലി അന്ന് പുകഴ്ത്തിയിരുന്നു. പൊതുവേ 140 കിമി വേഗതയിൽ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തിൽ 149 കി.മി വേഗതയിൽ വരെ പന്തെറിഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 89 വർഷവും ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധതിയിൽ ആയിരുന്നുവെന്ന് ഡബ്ല്യുസിസി