Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് പലവട്ടം ആലോചിച്ചു, എന്നോട് മാത്രം ആളുകള്‍ എന്താണ് ഇങ്ങനെ എന്ന് തോന്നി; വെളിപ്പെടുത്തലുമായി അശ്വിന്‍

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് പലവട്ടം ആലോചിച്ചു, എന്നോട് മാത്രം ആളുകള്‍ എന്താണ് ഇങ്ങനെ എന്ന് തോന്നി; വെളിപ്പെടുത്തലുമായി അശ്വിന്‍
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (16:50 IST)
ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ താന്‍ പലവട്ടം ആലോചിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 2018-2020 വര്‍ഷങ്ങള്‍ക്കിടയിലാണ് വിരമിക്കുന്നതിനെ കുറിച്ച് താന്‍ പലവട്ടം ആലോചിച്ചതെന്ന് അശ്വിന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കെല്ലാം വലിയ പിന്തുണ ലഭിക്കുമ്പോള്‍ തനിക്ക് മാത്രം എന്തുകൊണ്ട് പിന്തുണ ലഭിക്കുന്നില്ല എന്ന് ആലോചിച്ച് ഏറെ വിഷമിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 
 
'പല കാരണങ്ങളാല്‍ ഞാന്‍ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. 2018 നും 2020 നും ഇടയ്ക്കുള്ള സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പരുക്കേറ്റ സമയത്ത് എനിക്ക് വലിയ പിന്തുണ ലഭിച്ചില്ല. എന്നാല്‍, മറ്റു പല താരങ്ങള്‍ക്കും പിന്തുണയും കരുതലും ലഭിച്ചു. എന്തുകൊണ്ട് എനിക്ക് മാത്രം പിന്തുണയില്ലെന്ന് ഞാന്‍ ആലോചിച്ചു. എന്റെ പ്രകടനം അത്ര മോശമൊന്നും അല്ലായിരുന്നു. ഞാന്‍ ടീമിന് വേണ്ടി കളിച്ചു, നിരവധി കളികള്‍ ജയിപ്പിച്ചു. ആരുടെയെങ്കിലും സഹായമോ സഹതാപമോ ഞാന്‍ ആഗ്രഹിക്കാറില്ല. എന്നോട് ആരെങ്കിലും സഹതാപം കാണിക്കണമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എങ്കിലും ഞാന്‍ ഏറെ തളര്‍ന്നുപോയ സമയമായിരുന്നു അത്,' അശ്വിന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ എന്തിനാണ് നായകനായി ഇരിക്കുന്നത്: റൂട്ടിനെ കടന്നാക്രമിച്ച് മുൻ ഓസീസ് നായകൻ