ആർ അശ്വിൻ ബിഗ് ബാഷിലേക്ക്, താരത്തിനായി 4 ടീമുകൾ രംഗത്ത്

അഭിറാം മനോഹർ
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (18:35 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബാഷിനൊപ്പം ഐഎല്‍ടി20 താരലേലത്തിലും അശ്വിന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ബിഗ് ബാഷ് ലീഗിലെ 4 ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ്, ഹൊബാര്‍ട്ട് ഹാരിക്കെയ്ന്‍സ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. ഐഎല്‍ടി20 ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ബിഗ് ബാഷ് ലീഗ് ഡിസംബര്‍ 14നാണ് ആരംഭിക്കുന്നത്. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

ആഷസ് ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, കമിൻസിന് പിന്നാലെ ഹേസൽവുഡും പുറത്ത്

ഇപ്പോളൊരു ചാമ്പ്യനായത് പോലെ തോന്നു, ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു, ചേട്ടാ തകർക്കണമെന്ന് ചെന്നൈ ആരാധകർ

അടുത്ത ലേഖനം
Show comments